ദോഹ : ഖത്തറിൽ ദീർഘകാല പ്രവാസിയും ഖത്തറിൽ ബിസിനസ് നടത്തിവരികയുമായിരുന്ന കോഴിക്കോട് നാദാപുരം പാറക്കടവ് ചെക്യാട് സ്വദേശിയുമായ കൊപ്രാങ്ങേന്റവിടെ അഹമ്മദ് ഹാജി(70) നാട്ടിൽ നിര്യാതനായി.
സമസ്തയുടെ സജീവ പ്രവർത്തകനും പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെൻ്റർ എക്സിക്യൂട്ടീവ് അംഗവും,ദാഇയ വിമൺസ് കോളേജ് , സൈനുൽ ഉലമ ഹിഫ്ള് കോളേജ്,അൽ ബിറ് സ്കൂൾ എന്നീ സംരഭങ്ങളുടെ സജീവ പ്രവർത്തകനുമായിരുന്നു.
ഷെരീഫയാണ് ഭാര്യ.മക്കൾ : സമീർ,സലിം,ഹാരിസ്,സഫിയ,സൗദ.മരുമക്കൾ: നിസാർ,അസ്‌ലം.
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് പാറക്കടവ് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.