കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പദ്ധതിക്ക് ആരംഭം. സബാഹ് അൽ നാസറിലെ മുദി ബുർജാസ് അൽ സോർ ഇന്റർ മീഡിയറ്റ് സ്കൂളിലാണ് സോളാര്‍ പദ്ധതി നടപ്പിലാക്കിയത്. സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഊർജ ഉപഭോഗം യുക്തിസഹമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 474 പാനലുകൾ ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഓരോ പാനലില്‍നിന്ന് 660 വാട്ട് പവർ വൈദ്യതി ലഭിക്കും. ഓട്ടോമാറ്റിക് വാഷിങ് സംവിധാനം പദ്ധതിയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR