കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കാൻ തീരുമാനിച്ചു. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇതേ വിഭാഗത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിലവിലെ സ്പോൺസറുടെ അനുമതിയോടെ വിസ മാറ്റാൻ സാധിക്കും. നിലവിൽ മൂന്ന് വർഷത്തിന് ശേഷം മാത്രമേ വിസ മാറ്റത്തിന് അനുമതി ഉണ്ടായിരുന്നുവുള്ളൂ. രാജ്യത്തെ തൊഴിൽ വിപണിയിൽ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിനും സർക്കാർ നൽകി വരുന്ന പിന്തുണയുടെയും ഭാഗമായാണ് നടപടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR