ഫുട്ബോൾ ലോകത്തെ പ്രമുഖതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഖത്തറിൽ കളിക്കാനിറങ്ങുന്നു. 2024 നവംബർ 25 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിക്ക് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ ഖത്തരി ക്ലബായ അൽ ഖറാഫക്കെതിരെയാണ് കളിക്കുന്നത്.
നിലവിൽ നാല് കളികളിൽ നിന്ന് 10 പോയിൻ്റുമായി മൂന്നാം സ്ഥാനത്താണ് സൗദി ക്ലബ്. അൽ ഗരാഫയെ പരാജയപ്പെടുത്തിയാൽ അടുത്ത റൗണ്ടിലേക്ക് ടീമിന് പ്രവേശനം നേടാനാകും. നിലവിൽ ടൂർണമെന്റിൽ അൽ നസ്ർ എല്ലാ മത്സരത്തിലും വിജയിച്ചു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ഉരീദു സ്റ്റാർസ് ലീഗ് മത്സരത്തിൽ അൽ വക്രയ്‌ക്കെതിരെ 3-1 ന് അൽ ഗരാഫ വിജയം നേടി.