റിയാദ്: ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. സൗദിയിലെ റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചത്. കുഴഞ്ഞുവീണ ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിലിന്‍റെ ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ് ജോലികൾ ചെയ്യുകയായിരുന്നു അനില്‍. സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു കഴിഞ്ഞ 10 ദിവസമായി ഇയാള്‍ ജോലി ചെയ്തത്. പരേതരായ നടരാജന്‍റെയും സതീദേവിയുടേയും മകനാണ് അനിൽ. ഭാര്യ: അനിത, ഏകമകൾ: അശ്വതി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR