കോഴിക്കോട് സ്വദേശി ദോഹയിൽ കുഴഞ്ഞുവീണ് മരിച്ചു

ദോഹ : കോഴിക്കോട് വടകരക്കടുത്ത് ചോറോട് മുട്ടുങ്ങൽ സ്വദേശി കൈനാട്ടി KBM വീട്ടിൽ അസീസ് (54) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു.ഷഹാനിയയിലെ ഗ്രോസറിയിൽ ജീവനക്കാരനായിരുന്നു.പരേതനായ കോവുമ്മൽ കുഞ്ഞിക്കണ്ടി മമ്മദിന്റെയും പരേതയായ പാത്തുട്ടിയുടെയും മകനാണ്.ഭാര്യ : മഫീദ അസീസ്. മക്കൾ : അഫ്നാസ്,അജീം

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് രാത്രി 10.30 നുള്ള കണ്ണൂർ എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy