കുവൈത്ത് സിറ്റി: അജ്ഞാത സ്രോതസുകളിൽനിന്ന് കാര്യമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവയിൽ മാൽവെയർ അടങ്ങിയിരിക്കാമെന്നാണ് മുന്നറിയിപ്പ്. സുരക്ഷിത ഓൺലൈൻ ഷോപ്പിംഗിനായി ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് സിസ്റ്റങ്ങളുമായി ലിങ്ക് ചെയ്തിട്ടുള്ള ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ മന്ത്രാലയം ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. കൂടാതെ, ഓൺലൈൻ പർച്ചേസ് ലിങ്കുകൾ നിയമാനുസൃതമാണെന്നും ഔദ്യോഗിക സ്റ്റോറുകളിൽ ആൾമാറാട്ടം നടത്തുന്ന വ്യാജ സൈറ്റുകളല്ലെന്നും പരിശോധിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹാക്കിങിന് സാധ്യതയുള്ളതിനാൽ പൊതു വൈഫൈ നെറ്റ്‌വർക്കുകൾ വഴി പണമിടപാടുകൾ നടത്തുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR