കുവൈത്ത് സിറ്റി: കുവൈത്തിൽ റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണം നൽകാതെ കബളിപ്പിക്കുന്ന പ്രവാസികൾ പിടിയിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും ഭക്ഷണം ലഭിച്ചതിന് ശേഷം ഡെലിവറി ഡ്രൈവറുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഹവല്ലിയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുന്ന ഒരു ബിദൂൻ ഏഴ് ദിനാർ വിലയുള്ള ഭക്ഷണം ഓർഡർ ചെയ്തതിന് ശേഷം പണം ലഭിക്കാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതികളിൽ ഒരാളുടെ തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് അദൈലിയയിൽ ഇയാൾ പിടിയിലാവുകയും ചെയ്തു. തുടർന്ന് കൂട്ടാളിയെയും പിടികൂടുകയായിരുന്നു. ഓൺലൈൻ പേയ്‌മെൻ്റ് വാഗ്ദാനം ചെയ്ത് സമാന തട്ടിപ്പുകൾ നടത്തുകയും ഡെലിവറി ഡ്രൈവർമാരെ കബളിപ്പിക്കുകയും ചെയ്തതായി ഇരുവരും സമ്മതിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR