കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു. തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് രാവിലെ ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് ഗ്രേഗോരിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക അംഗം ബിനുമോൻ ബേബിയാണ് ഭർത്താവ്. സംസ്കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR