ദോഹ : ഖത്തറിലെ ചില സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും വ്യാജ ഓഫറുകൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമ വിരുദ്ധമാണ് എന്നും,ഷോപ്പിംഗ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രൊമോഷണൽ ഓഫറുകളും കാമ്പയിനുകളും നടക്കുമ്പോൾ ഇത്തരം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം പരിശോധന ശക്തമാക്കും എന്നും അറിയിച്ചു.
ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും പ്രമോഷണൽ ഓഫറുകൾ പ്രഖ്യാപിക്കുനതിന് മുൻപ് അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സൂപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും നടത്തുന്ന പ്രൊമോഷനുകളിലെ വിലയിൽ കൃത്രിമം നടക്കുന്നതായി ഉപഭോക്താക്കളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.