കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ താപനില കുറയുന്നതോടെ രാജ്യത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വ്യാഴാഴ്ച രാവിലെ കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസിൽ എത്തി. തണുപ്പ് വാരാന്ത്യത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില കുറയുന്നതിനാൽ മരുഭൂമിയിൽ പോകുന്നവർ മുൻകരുതലെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെ മരുഭൂപ്രദേശങ്ങളിൽ കുറഞ്ഞ താപനില 2 മുതൽ 6 ഡിഗ്രി വരെ എത്താം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR