കുവൈത്ത് സിറ്റി: ജലീബ് അൽഷുയൂഖിലെ വീട്ടിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലാതെ കുടുംബത്തെ രക്ഷപ്പെടുത്തി തീയണച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അൽ അർദിയ, അൽസുമൂദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR