കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ പരിഷ്കരിച്ച താമസനിയമത്തിന് അംഗീകാരം നൽകികൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ആറ് പതിറ്റാണ്ടിനുശേഷം ആദ്യമായാണ് വിദേശികളുടെ താമസനിയമത്തിൽ ഏഴ് അദ്ധ്യായങ്ങൾ ഉൾപ്പെടുത്തികൊണ്ട് കാതലായ ഭേദഗതി വരുത്തിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. പുതിയ താമസനിയമത്തിലെ പ്രധാനവ്യവസ്ഥകൾ ഇവയാണ്.
- വിദേശികൾക്ക് കുട്ടി ജനിച്ചാൽ എത്രയും വേഗം ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം നാല് മാസത്തിനകം രാജ്യം വിടേണ്ടതാണ്.
- ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിന് പുറത്ത് നാല് മാസത്തിലധികം കഴിയാൻ പാടുള്ളതല്ല. പ്രത്യേക സാഹചര്യങ്ങളിൽ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.
- വിദേശികളുടെ താമസരേഖ കാലാവധി പരമാവധി അഞ്ചുവർഷം ആയിരിക്കും. നിക്ഷേക വിസയിലുള്ളവർക്ക് 10 വർഷം വരെ താമസ രേഖ അനുവദിക്കും.
- സന്ദർശകവിസയുടെ കാലാവധി പരമാവധി മൂന്ന് മാസം ആയിരിക്കും. കാലാവധി കഴിഞ്ഞാൽ സന്ദർശകൻ ഉടൻ തന്നെ രാജ്യം വിടണം
- ഗാർഹിക തൊഴിലാളി ജോലിയിൽ നിന്ന് വിരമിച്ച് 2 ആഴ്ചക്കകം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തിനു വിവരം നൽകണം.
- വിസക്കച്ചവടം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടേ കർശനമായ ശിക്ഷകൾ.
- താമസരേഖ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാത്തവരെയോ ജോലിയിൽ നിയമിച്ചാൽ കർശനമായ ശിക്ഷ.
- താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് താമസ സൗകര്യം നൽകുന്നവർക്ക് കർശനമായ ശിക്ഷ.
- ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തവരെ സാധുവായ താമസ രേഖ ഉണ്ടെങ്കിൽ പോലും നാട് കടത്തും.
- നാട് കടത്തലിനു വിധേയമാകുന്നവരുടെ മുഴുവൻ ചെലവുകളും സ്പോൺസർ വഹിക്കണം കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR