പ്രാഥമികമായി വിതരണ ശൃംഖല, ഇൻഫ്രാസ്ട്രക്ചർ, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട ആഗോള തലത്തിലും , പ്രാദേശിക തലത്തിലും വികസിച്ചു വരുന്ന സ്ഥാപനമാണ് എജിലിറ്റി . ആറ് ഭൂഖണ്ഡങ്ങളിലായി 54,000 ജീവനക്കാരുള്ള കമ്പനി മിഡിലീസ്റ്റിലെ പ്രമുഖ രാജ്യമായ കുവൈറ്റിലും, ദുബായിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. 51% ഓഹരിയുള്ള എജിലിറ്റി ഗ്ലോബലിൻ്റെ നിയന്ത്രിത ഓഹരി ഉടമയാണ് എജിലിറ്റി. എജിലിറ്റി ഗ്ലോബൽ, ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന സേവന കമ്പനിയായ (മെൻസിസ് ഏവിയേഷൻ), ആഗോള ഫ്യൂയൽ ലോജിസ്റ്റിക്സ് (ട്രിസ്റ്റാർ), കൂടാതെ MEA യുടെ ഏറ്റവും വലിയ ഡെവലപ്പർമാരിൽ വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് പാർക്കുകൾ (എജിലിറ്റി ലോജിസ്റ്റിക്സ് പാർക്കുകൾ) കൈകാര്യം ചെയ്യുന്ന ADX- ലിസ്റ്റഡ് കമ്പനിയാണ്. എജിലിറ്റി ഗ്ലോബലിന് DSV-യിൽ 9% ഓഹരിയുണ്ട്, ആഗോള ടോപ്പ്-ത്രീ ചരക്ക് ഫോർവേഡറിലെ ഏറ്റവും വലിയ ഷെയർഹോൾഡർമാരിൽ ഒരാളാണ് . കുവൈറ്റിൽ, എജിലിറ്റി നാല് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പടെ നിക്ഷേപം നടത്തുന്നു. വ്യവസായത്തെ സഹായിക്കുന്നതിനും കസ്റ്റംസ് ഡിജിറ്റൈസേഷനിലും പ്രവർത്തനങ്ങളിലും സർക്കാരുമായി പങ്കാളിത്തം നൽകുന്നതിനും, മാലിന്യ സംസ്കരണത്തിനും പുനരുപയോഗ സേവനങ്ങൾ ഉൾപ്പടെ വിവിധ ബിസിനസുകൾക്ക് ഉയർന്ന നിലവാരമുള്ള വെയർഹൗസിംഗും ലോജിസ്റ്റിക് പാർക്കുകളും നിർമ്മിച്ചു നൽകി വരുന്നുണ്ട്. കുവൈറ്റിലെ 550 എസ്എംഇകൾ ഉൾപ്പെടെ 1500-ലധികം ബിസിനസുകൾക്ക് സർവീസ് നൽകി വരുന്നുണ്ട് . കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR