കുവൈത്ത് സിറ്റി: കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ – അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജനുവരി അഞ്ച് മുതലാണ് പുതിയ സംവിധാനം നടപ്പിൽ വരിക. ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ടെക്‌നീഷ്യന്മാർ, അഡ്മിനിസ്‌ട്രേറ്റർമാർ, എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 ജീവനക്കാർക്ക് പുതിയ സംവിധാനം ബാധകമായിരിക്കും. നിലവിലെ ഹാജർ രേഖപ്പെടുത്തൽ സംവിധാനത്തിന് പകരം സ്മാർട് ഫോൺ ഉപയോഗിച്ച് പ്രത്യേക ആപ്ലിക്കേഷൻ വഴിയായിരിക്കും ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുക. പൈലറ്റ് ആപ്ലിക്കേഷൻ ഡിസംബർ നാലിന് ആരംഭിച്ച് ജനുവരി നാല് വരെ തുടരുമെന്നും എല്ലാ ആരോഗ്യമന്ത്രാലയ ജീവനക്കാരെയും ഉൾപ്പെടുത്തി ജനുവരി അഞ്ച് മുതൽ ഔദ്യോഗികമായി ഇത് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR