കുവൈത്ത് സിറ്റി: എയ്ഡ്സ് ബാധിതരായ 100ൽ അധികം പ്രവാസികളെ കുവൈത്തിൽ നിന്ന് നടുകടത്തുന്നു. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എയ്ഡ്സ് തടയുന്നതിൽ കുവൈറ്റ് മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 90/90/90 ലക്ഷങ്ങൾ കൈവരിക്കുന്നത്തിൽ കുവൈത്തിൻ്റെ വിജയം കാണിക്കുന്ന 2022 UNAIDS റിപ്പോർട്ടും ചൂണ്ടിക്കാട്ടി. എച്ച്ഐവി ബാധിതരെ തിരിച്ചറിയുക, അവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. കുവൈത്തിൽ രണ്ടു ദിവസമായി നടക്കുന്ന എയ്ഡ്സ്, ലൈംഗിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള വർഷിക കോൺഫറൻസിൻ്റെ ഉദ്ഘാടന വേളയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR