കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് ലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴകൾ വർധിപ്പിക്കാനുള്ള പദ്ധതികളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് എംഒഐ അറിയിച്ചു, “സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഉടനീളം നടക്കുന്നത് തികച്ചും അസത്യമാണ്. ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ അദേൽ അൽ ഹഷാഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം വാർത്തകൾ സത്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനം ഇതിൽ വഞ്ചിതരാകാതിരിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR