കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഫ്ലാറ്റിൽ തീപിടിച്ചു. അൽ അർദിയ ക്രാഫ്റ്റ്‌സ്, അൽ സുമൂദ് കേന്ദ്രങ്ങളാണ് ഷുവൈക്കിലെ രക്ഷാപ്രവർത്തനം നടത്തിയത്. വീടിനുള്ളിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി. നാല് കുടുംബാംഗങ്ങൾക്ക് ശ്വാസംമുട്ടലും ചൂടും അനുഭവപ്പെട്ടു. കൂടാതെ, കിങ് ഫഹദ് റോഡിൽ എണ്ണ നിറച്ച ട്രക്ക് മറിഞ്ഞും അപകടമുണ്ടായി. രണ്ട് സംഭവങ്ങളിലുമായി നാല് പേർക്ക് ശ്വാസംമുട്ടലും ചെറിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. കിങ് ഫഹദ് റോഡിൽ അഹമ്മദി സിറ്റിയിലേക്ക് പോയ ട്രക്കാണ് മറിഞ്ഞത്. പ്രത്യേകിച്ച്, അൽ ദഹർ ഏരിയ പാലത്തിന് താഴെ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ട്രക്ക് ഡ്രൈവറെ രക്ഷിക്കുകയും തുടർന്ന് എണ്ണ നിറച്ച ട്രക്ക് മുൻകരുതൽ സ്വീകരിച്ച് പൊതുവഴിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR