കുവൈത്ത് സിറ്റി: കുവൈത്തിലെ നഹ്ദയിലെ വീട്ടില്‍വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്. ഇറാഖിലെത്തിയ ശേഷം പ്രതി തന്റെ മകനെ വിളിച്ച് ഭാര്യയുടെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന്, മകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തന്റെ രണ്ടാനമ്മയായ സിറിയന്‍ യുവതി മരിച്ച് കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ വിവരം ആഭ്യന്തര മന്ത്രാലയം അധികൃതരെ ധരിപ്പിച്ചു. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ കൊലപാതകമാണന്ന് കണ്ടെത്തി. ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു. കര-അതിര്‍ത്തി വഴി പ്രതി ഇറാഖിലേക്ക് കടന്നതായി കണ്ടെത്തിയ അധികൃതര്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാഖ് സുരക്ഷാ സേനയ്ക്ക് കൈമാറി. തുടര്‍ന്ന് ഇറാഖ് സേന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR