കുവൈത്തിൽ എയർപോർട്ട് റോഡ് ഉൾപ്പടെ പ്രധാന റോഡുകൾ നാളെ അടച്ചിടും

കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ (ഞായർ) നടക്കുന്ന 45ാമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാഷ്ട്ര നേതാക്കൾ എത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന റോഡുകൾ നാളെ രാവിലെ 10.30 മുതൽ അടച്ചുപൂട്ടും. ഈ റോഡുകളിൽ വഴി യാത്ര ചെയ്യുന്നവർ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് മറ്റു പാതകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. അടച്ചുപൂട്ടുന്ന പ്രധാന റോഡുകൾ ഇവയാണ്.

മാലിക് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാത: ( എയർപോർട്ട് റോഡ് ) വിമാനത്താവള റൗണ്ടബോട്ടിന്റെ ആരംഭത്തിൽ നിന്ന് കുവൈത്ത് സിറ്റി ദിശയിലേക്കുള്ള പാത, ഈ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഗസാലി, 6.5 പാതകളിലേക്ക് വാഹനം തിരിച്ചു വിടണം.
*കുവൈത്ത് സിറ്റിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദിശയിലേക്ക് സഞ്ചരിക്കുന്നവർ സിക്സ്ത് റിംഗ് റോഡിലേക്ക് പ്രവേശിച്ചു ജഹ്‌റാ ദിശയിലേക്ക് വാഹനങ്ങൾ തിരിച്ചു വിടണം.
*മസീലയിൽ നിന്ന് ജഹ്‌റാ ഭാഗത്തേക്കുള്ള ദിശയിൽ കിങ് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാതയിലേക്ക് കടന്നുചേരുന്നതുവരെയുള്ള ഭാഗം.
*കിംഗ് ഫഹദ് ബിൻ അബ്ദുൽഅസീസ് പാത:
അഹ്മദിയിൽ നിന്ന് 6-ാം റിംഗ് റോഡിലേക്കും മസീല ദിശയിലേക്കും വാഹനങ്ങൾ തിരിച്ചു വിടണം.
കുവൈത്ത് സിറ്റിയിൽ നിന്ന് ഫിഫ്ത് റിംഗ് റോഡിലേക്കുള്ള ദിശയിൽ പാത തുറന്നിരിക്കും, എന്നാൽ കിങ് ഫൈസൽ റോഡിലേക്കുള്ള ഭാഗം അടച്ചിരിക്കും.
*കുവൈത്ത് സിറ്റിയിൽ നിന്ന് അഹ്മദിയിലേക്കുള്ള ദിശയിൽ ഫിഫ്ത് റിഗ് റോഡിലേക്കുള്ള പാത അടച്ചിട്ടു.ഈ വാഹനങ്ങളെ ജഹ്‌റാ, സാൽമിയ ദിശയിലേക്ക് തിരിച്ചു വിടും.
സബ്ഹാൻ റോഡിന്റെ ഇരു ദിശകളും പൂർണ്ണമായും അടച്ചു പൂട്ടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy