കുവൈത്ത് സിറ്റി: കുവൈത്ത് അബ്ദാലി റോഡിൽ ട്രക്കും വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. ഒരു കുട്ടി, സ്ത്രീ, വീട്ടുജോലിക്കാരി എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വിമാനമാർഗം ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം അപകടകാരണം അധികൃതർ അന്വേഷിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR