കൊച്ചി: കുവൈത്തില്‍ വന്‍ തട്ടിപ്പ് നടത്തി മലയാളികള്‍. 700 കോടി രൂപയോളമാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ തട്ടിപ്പ് നടത്തിയ 1425 മലയാളികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചെടുക്കാതെ വിദേശത്തേക്ക് കടന്ന മലയാളികള്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. ഇവരില്‍ 700 ഓളം പേര്‍ നഴ്സുമാരാണ്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്നവരാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. കേരളം, അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നിവിടങ്ങളിലേക്കാണ് വായ്പയെടുത്ത് ഇവര്‍ കടന്നതെന്ന് കുവൈത്ത് ബാങ്ക് അധികൃതര്‍ സംസ്ഥാന പോലീസിനെ അറിയിച്ചു. സംഭവത്തില്‍ എറണാകുളം, കോട്ടയം ജില്ലകളില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2020 – 22 കാലഘട്ടത്തിലാണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. ആദ്യം ബാങ്കിൽനിന്ന് ചെറിയ തുകയാണ് ആദ്യം വായ്പയെടുത്തത്. ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെനിന്ന് മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃതർ അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചു പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അധികൃതര്‍ സംസ്ഥാനത്തെത്തി പോലീസിലെ ഉന്നതരെ കണ്ടത്. പ്രതികളുടെ വിലാസമടക്കമാണ് എഡിജിപി മനോജ് എബ്രഹാമിന് ബാങ്ക് അധികൃതര്‍ രേഖാമൂലം പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തി 10 പേർക്കെതിരെ കേസെടുത്തു. ബാങ്ക് തട്ടിപ്പിന് പിന്നിൽ ഏജൻ്റുമാരുടെ ഇടപെടൽ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR