കുവൈത്ത് സിറ്റി: തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് ഇരുപതിനായിരത്തിലധികം പേരെ നാടുകടത്തി കുവൈറ്റ്. രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 21,190 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കൃത്രിമത്വവും ലംഘനങ്ങളും ചെറുക്കുന്നതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.11,970 പേര്‍ പിഴ നല്‍കി രാജ്യത്ത് തുടരാനുള്ള രേഖകള്‍ നിയമപരമാക്കി. നിയമവിരുദ്ധമായി റസിഡന്‍സി പെര്‍മിറ്റ് സമ്പാദിച്ച സംഭവത്തില്‍തിനെ തുടര്‍ന്ന്, വ്യക്തികളും കമ്പനികളും ഉള്‍പ്പെട്ട 506 കേസുകളും രജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമച്ചും പണം വാങ്ങിയും റസിഡന്‍സി കച്ചവടത്തില്‍ ഏര്‍പ്പെട്ട 59 ക്രിമിനല്‍ കേസുകളിലും ഈ വര്‍ഷം നടപടി ഉണ്ടായി. വ്യാജ കമ്പനികളുടെ പേരിലുള്ള ഇത്തരം തട്ടിപ്പുകളില്‍ വ്യാജരേഖ നിര്‍മാണം, കൃത്രിമം എന്നിവ നടത്തിയ സ്ഥാപന ഉടമകളും പ്രതിനിധികളും പിടിയിലായിട്ടുണ്ട്. അതേസമയം, ജൂണ്‍ 30ന് മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് കര്‍ശന പരിശോധനകള്‍ നടന്നുവരികയാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ- ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അസ്സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആറ് ഗവര്‍ണറേറ്റുകളിലും ശക്തമായ പരിശോധനയാണ് നടന്നത്. നിരവധി പേര്‍ ഈ പരിശോധനകളില്‍ പിടിയിലായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR