ഖത്തറിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ ഒക്‌ടോബർ 23 ബുധനാഴ്ച മുതൽ 25 ഒക്‌ടോബർ 25 വെള്ളി വരെ മഴ പ്രതീക്ഷിക്കുന്നതായി ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിലൂടെ ക്യുഎംഡി വ്യക്തമാക്കി.

കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. ഈ ആഴ്‌ചയിൽ ശക്തമായ കാറ്റിനും ഉയർന്ന കടലിനും സാധ്യതയുണ്ടെന്നും കടൽ തിരമാലകൾ 2-7 അടി ഉയരത്തിലും, ചിലപ്പോൾ 10 അടി വരെയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ക്യുഎംഡി അഭ്യർത്ഥിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy