കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറാം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിര്‍ദേശം. ഇതുപ്രകാരം, 60 വയസിന് മുകളില്‍ പ്രായമായവരും യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ അല്ലാത്തവരും ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റം നടത്താവുന്നതാണ്. ജീവനക്കാരുടെ തൊഴില്‍ പരിചയം രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, രാജ്യത്തെ തൊഴില്‍ വിപണിയില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇതുവഴി സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR