മനുഷ്യക്കടത്ത് സംബന്ധിക്കുന്ന വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കി കുവൈറ്റ് നീതിന്യായ മന്ത്രാലയം. പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാമെന്ന് മനുഷ്യ കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷൻ ഡോ. മുഹമ്മദ് അൽ വാസ്മി പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ വെബ്സൈറ്റ് വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇരയുടെയോ അല്ലെങ്കിൽ വിവരങ്ങൾ നൽകുന്നയാളുടെയോ വ്യക്തിഗത വിവരങ്ങൾ രഹസ്യമാക്കി സൂക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
Uncategorized
മനുഷ്യക്കടത്ത് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക സംവിധാനവുമായി കുവൈറ്റ്