ദോഹ: ലെബനൻ, ജോർദാൻ,ഇറാഖ്, ഇറാൻ എന്നി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി ഖത്തർ എയർവേയ്സ് നിർത്തിവച്ചു.
“മിഡിൽ ഈസ്റ്റ് മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,” ഖത്തർ എയർവേയ്സ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ജോർദാനിലെ അമ്മാനിലേക്കുള്ള വിമാനങ്ങൾ പകൽ സമയങ്ങളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ കൂട്ടിച്ചേർത്തു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഉയര്‍ന്ന മുന്‍ഗണനയെന്നും,സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ആവശ്യമായ അപ്ഡേറ്റുകൾ നൽകുമെന്നും ഖത്തർ എയർവേയ്സ് അറിയിച്ചു .