കുവൈത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വാരാന്ത്യത്തില്‍ കുവൈത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. രാജ്യത്തെ കാലാവസ്ഥ പകല്‍ സമയത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടെ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 8 മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയില്‍ തണുപ്പിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 17 സെല്‍ഷ്യസിനും 23 സെല്‍ഷ്യസിനും ഇടയിലായിരിക്കും. ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കൂടിയ താപനില 19 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയില്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 16 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy