കുവൈത്തില്‍ വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വിലക്ക്; പുതിയ മാറ്റങ്ങള്‍ അറിയാം

കുവൈത്ത് സിറ്റി: വിദേശികളുടെ പേരില്‍ ഒന്നില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. നിര്‍ദ്ദിഷ്ട ഗതാഗത നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുന്ന കരട് നിയമത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷകളും പിഴകളുമാണ് വ്യവസ്ഥ ചെയ്യുന്നത്. രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് രേഖപ്പെടുത്തുന്നത്. ഇവയില്‍ 90 ശതമാനവും അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യുന്നത് മൂലമാണ്. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ 75 ദിനാര്‍ പിഴ ചുമത്തമെന്നാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവിങ് ചെയ്യുന്നവര്‍ക്കെതിരെ 30 ദിനാറും നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ 15 ദിനാറും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന് 150 ദിനാറുമാണ് പിഴ ചുമത്തുക. ചുവപ്പ് സിഗ്നല്‍ മറികടക്കല്‍, മത്സരയോട്ടം മുതലായ നിയമലംഘനങ്ങള്‍ക്ക് 150 ദിനാര്‍ പിഴ ചുമത്താനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. റോഡുകളില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നവര്‍ക്കെതിരെ പിഴയും ജയില്‍ ശിക്ഷക്കും പുറമെ നിശ്ചിത കാലയളവിലേക്ക് നിര്‍ബന്ധിത സാമൂഹിക സേവനങ്ങള്‍ക്ക് നിയോഗിക്കാനും പുതിയ നിയമത്തില്‍ ആവശ്യപ്പെടുന്നു. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുന്ന കരട് നിയമം മന്ത്രിസഭയുടെയും അമീറിന്റെയും അംഗീകാരം ലഭിച്ച ഉടന്‍ പ്രാബല്യത്തില്‍ വരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ...https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy