കുവൈത്തില്‍ ഇനി മനുഷ്യക്കടത്ത് ആര്‍ക്കും നേരിട്ട് അറിയിക്കാം; പ്രത്യേക സംവിധാനം അറിയാം

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് വിവരങ്ങള്‍ അറിയിക്കുന്നതിന് കുവൈത്ത് നീതിന്യായ മന്ത്രാലയം പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷന്‍ ഡോ. മുഹമ്മദ് അല്‍ വാസ്മിയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇളക്ട്രോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യമാക്കുന്നതാണ് പുതിയ സേവനം. പബ്ലിക് പ്രോസിക്യൂഷന്‍ വെബ്സൈറ്റ് വഴിയാണ് ഈ സേവനം നേരിട്ട് ലഭ്യമാകുക. ഇരയുടെയോ അല്ലെങ്കില്‍ വിവരങ്ങള്‍ നല്‍കുന്നയാളുടെയോ വ്യക്തിഗതവിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കുന്നതായിരിക്കും. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുക, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളില്‍ ഇരകളാകുന്നവരെയും സാക്ഷികളെയും സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് ഓരോ മൂന്ന് മാസങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം സമിതിയെ നിയോഗിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy