മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം കുവൈത്തില്‍ നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിച്ചു. കുവൈത്തിലെ അല്‍ മുബാറക്കിയ ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 150 കിലോഗ്രാം ഭക്ഷണം നശിപ്പിച്ചത്. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ആണ് പരിശോധന നടത്തിയത്. വിവിധ നിയമലംഘനങ്ങള്‍ക്കായി 36 റിപ്പോര്‍ട്ടുകളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. കാലഹരണപ്പെട്ട ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില്‍പ്പന, മായം കലര്‍ന്ന ഭക്ഷണം കച്ചവടം ചെയ്യുക, സ്ഥാപനത്തിന് പുറത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കുക, പ്രവര്‍ത്തന സമയത്ത് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. ഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളിയുടെ കൈയില്‍ മുറിവുകള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy