കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. മിഡില്‍ ഈസ്റ്റിലെ എമിറാത്തി ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളായ ജുല്ഫാറിലാണ് തൊഴില്‍ അവസരങ്ങള്‍. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും അന്താരാഷ്ട്ര തലത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള് വിതരണം ചെയ്യുകയും ചെയ്യുന്നു. ജനറല്‍ മെഡിസിന്‍സ്, ജുല്‍ഫര്‍ ഡയബറ്റിസ് സൊല്യൂഷന്‍സ്, ജുല്‍ഫര്‍ ലൈഫ് – ഗ്യാസ്ട്രോളജി, പെയിന്‍ മാനേജ്മെന്റ്, റെസ്പിറേറ്ററി, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്റ്റ്, ഗൈനക്കോളജി, പുരുഷന്മാരുടെ ആരോഗ്യം, അനീമിയ, ആന്റി ഇന്‍ഫെക്റ്റീവ്സ്, ന്യൂറോളജി, ഡെര്‍മറ്റോളജി. കാര്‍ഡിയോളജി, ഡയറ്ററി സപ്ലിമെന്റുകള്‍, വിറ്റാമിനുകള്‍ എന്നിങ്ങനെ നിരവധി ബ്രാഞ്ചുകളിലായിട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2018-ല്‍, യുഎഇയിലെ ഒന്നാം നമ്പര്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാവായി കമ്പനിയെ തിരഞ്ഞെടുത്തു. 1980-ലാണ് ജുല്‍ഫാര്‍ സ്ഥാപിതമായത്. കമ്പനി അതിന്റെ ആദ്യത്തെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നാല് വര്‍ഷത്തിന് ശേഷം നേടിയെടുക്കുകയായിരുന്നു. 1990-ല്‍ ലോകമെമ്പാടുമുള്ള പ്രധാന വിപണികളില്‍ വിതരണ ഏജന്റുമാര്‍ സ്ഥാപിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 2003ലാണ് കമ്പനിയുടെ ബയോടെക്നോളജി പ്ലാന്റ് ആരംഭിച്ചത്. 2008-ല്‍ ജുല്ഫറിന്റെ ഗതാഗത, ഷിപ്പിംഗ് വിഭാഗമായ MenaCool ആരംഭിച്ചു. 2011-ല്‍, 2010-നെ അപേക്ഷിച്ച് 11.3% വളര്‍ച്ചയുമായി ജുല്‍ഫാര്‍ 1 ബില്യണ്‍ ദിര്‍ഹം വില്‍പ്പന നടത്തി. 2012-ല്‍ ജല്‍ഫര്‍ ബയോസിമിലറുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി, ജുല്‍ഫാര്‍ ഡയബറ്റിസ് സൊല്യൂഷന്‍സ് എന്ന പുതിയ ഡിവിഷന് ആരംഭിച്ചു, മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും പ്രാദേശികമായി ഡിഎന്‍എ നിര്‍മ്മിക്കുന്ന ഏക കമ്പനിയാണിത്. 2018-ല്‍ അസോസിയേഷന് ഓഫ് സ്ട്രാറ്റജിക് അലയന്‍സ് പ്രൊഫഷണല്‍സ് അവാര്‍ഡ് ജുല്‍ഫാര്‍ നേടിയിട്ടുണ്ട്. APPLY NOW : https://www.julphar-careers.com/julphar_careers/career_search.aspx കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR