കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വാരാന്ത്യത്തില്‍ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ ഉയര്‍ന്ന വായു മര്‍ദ്ദം ക്രമേണ കുറയുന്നതിനും മുകളിലെ അന്തരീക്ഷത്തിലെ താഴ്ന്ന വായു മര്‍ദത്തിനും രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ രൂപവത്കരണത്തിനും ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകും. ചിതറിയ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് അറിയിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് (112) എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR