കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു. കുവൈത്ത് തെരുവുകളിലെ നിത്യ കാഴ്ചയായ ഐസ് ക്രീം റിക്ഷകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പബ്ലിക് ഫുഡ് അതോറിറ്റി മുതലായ ഏജന്‍സികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ മിഷാരിയുടെ ഓഫീസില്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന്, ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഐസ്ക്രീം റിക്ഷകളുടെ മോശം അവസ്ഥയെക്കുറിച്ചും ആരോഗ്യ, സാമൂഹിക, സുരക്ഷാ രംഗത്ത് ഇവര്‍ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു. വേനല്‍ക്കാലങ്ങളില്‍ ഈ വാഹനങ്ങളിലെ സംഭരണികളിലെ ശീതീകരണ സംവിധാനം പര്യാപ്തല്ലെന്നും യോഗത്തില്‍ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവയുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തി വെക്കാനുള്ള തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR