കുവൈത്ത് സിറ്റി: പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിന് നല്‍കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം നാലായിരം യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി ലഭിക്കും. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും പഠനസഹായമുണ്ടാകും. എംബിബിഎസ് രണ്ടാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയാകും സ്‌കോളര്‍ഷിപ്. വിദ്യാര്‍ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുക. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ മുഖേനയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. നവംബര്‍ 30 ആണ് സ്‌കോളര്‍ഷിപിന് അപേക്ഷിക്കേണ്ട അവസാന തീയതി. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ പഠനത്തിനും സ്‌കോളര്‍ഷിപ് നല്‍കും. അപേക്ഷിക്കേണ്ട വിദ്യാര്‍ഥികള്‍ 17 നും 21 നും ഇടക്ക് പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ഒന്നാം വര്‍ഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ് പ്രോഗ്രാം ഫോര്‍ ഡയാസ്‌പോറ ചില്‍ഡ്രന്‍ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR