സൗദി അറേബ്യയുടെ ഫ്യൂച്ചറിസ്റ്റിക് മെഗാ-സിറ്റി പ്രോജക്റ്റായ NEOM ചെങ്കടലിൽ സിന്ദാല എന്ന ആഡംബര ദ്വീപ് റിസോർട്ട് തുറന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ ഡെസ്റ്റിനേഷനിൽ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബോട്ടുകൾക്കുള്ള ഡോക്കുകൾ എന്നി സൗകര്യങ്ങൾ ഉണ്ട്.
സിന്ദാല തുറക്കുന്നതോടെ രാജ്യത്തിൻ്റെ പുതിയ ആഡംബര ടൂറിസത്തെ പിന്തുണയ്ക്കാൻ NEOM പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് നദ്മി അൽ-നാസർ പ്രസ്താവനയിൽ പറഞ്ഞു.40,000 ചതുരശ്ര മീറ്റർ (200 ഏക്കർ) വിസ്തൃതിയുള്ള സിന്ദാല 2028-ഓടെ ദിവസവും 2,400 അതിഥികളെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
NEOM-ന്റെ ഭാഗമായുള്ള ദി ലൈൻ എന്ന പദ്ധതി ഏറെ പ്രശസ്തമാണ്. തീരത്ത് നിന്ന് മരുഭൂമിയിലേക്ക് 170 കിലോമീറ്റർ (105 മൈൽ) വ്യാപിച്ചുകിടക്കുന്ന കണ്ണാടികൾ കൊണ്ടു നിർമിച്ച കെട്ടിടങ്ങളുള്ള നഗരമാണത്. 2022-ൽ ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രവചിച്ചത് 2030-ഓടെ ഒരു ദശലക്ഷത്തിലധികം ആളുകൾ അവിടെ താമസിക്കുമെന്നും 2045-ഓടെ അത് ഒമ്പത് ദശലക്ഷത്തിലെത്തുമെന്നാണ്. എന്നാൽ ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2030-ഓടെ 2.4 കിലോമീറ്റർ പദ്ധതി മാത്രം പൂർത്തിയായി 300,000 ആളുകൾ മാത്രമേ അവിടെ താമസിക്കൂ എന്നാണ്.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുമുണ്ടാകും, അതിനാവശ്യമായ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനും ടൂറിസം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഒരുക്കങ്ങൾ നടക്കുന്നു.