കുവൈത്ത് സിറ്റി: സഹേല്‍ വഴി ഒരു പുതിയ സേവനം ആരംഭിച്ചു. കുവൈറ്റിലെ നീതിന്യായ മന്ത്രാലയം ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് സഹേല്‍ ആപ്പ്. ‘മന്ത്രാലയങ്ങള്‍ക്കും ഗവണ്മെന്റ് ഏജന്‍സികള്‍ക്കുമായി ഒരു അന്വേഷണ കത്തിനുള്ള അഭ്യര്‍ഥന’, സഹേല്‍ ആപ്പിലൂടെ ചെയ്യാവുന്നതാണ്. പ്രതികളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശിച്ച കത്ത് ലഭിക്കാന്‍ ഈ സേവനം അപേക്ഷകരെ സഹായിക്കുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് നീതിന്യായ മന്ത്രാലയം സഹേല്‍ ആപ്പിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതായി അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR