കുവൈത്ത് സിറ്റി: ബോധവത്കരണ കാംപെയിനുമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനാണ് പുതിയ ബോധവത്കരണ ക്യാംപെയ്ന്‍.സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ബോധവത്കരണം നടത്തുന്നത്.. പ്രധാനമായും പുതിയ സ്പോണ്‍സറിലേക്കുള്ള തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകളും നടപടിക്രമങ്ങളുമാണ് ഈ ക്യാംപെയ്‌നിലെ ഫോക്കസ്. കുവൈത്തിലെത്തി ആറ് മാസത്തിനുള്ളില്‍ സ്പോണ്‍സര്‍ മാറിയാല്‍, അതോറിറ്റിയില്‍ അറിയിക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം. അല്ലാത്തപക്ഷം നിലവിലെ തൊഴില്‍ കരാര്‍ അസാധുവാകും. മറ്റൊരു സ്പോണ്‍സറിലേക്ക് മാറുന്ന (ട്രാന്‍സ്ഫര്‍) പ്രക്രിയ്ക്ക് തൊഴിലാളി, പുതിയ സ്പോണ്‍സര്‍, റിക്രൂട്ട്മെന്റ് ഓഫിസ് എന്നിവരോടൊപ്പം പിഎഎമ്മിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഓര്‍ഗനൈസിങ് ആന്‍ഡ് റിക്രൂട്ടിങ് ഡൊമസ്റ്റിക് വര്‍ക്കേഴ്സ് വകുപ്പില്‍ നിന്നും അനുമതിയും പുതിയ കരാറും കരസ്ഥമാക്കണം. പ്രസ്തുത തൊഴിലാളി ആറുമാസത്തിനുള്ളില്‍ ജോലി നിര്‍ത്താന്‍ തീരുമാനിച്ചാലും, പിഎഎമ്മില്‍ ബന്ധപ്പെടണമെന്നുള്ള നിര്‍ദ്ദേശങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR