കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് റോഡിന്റെ (റോഡ് 40) ആറാമത്തെ റിംഗ് റോഡിലെ ജഹ്റ ഭാഗത്തേക്കുള്ള കവലകളിലൊന്ന് അടച്ചിടും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ അടച്ചിടുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കുവൈത്ത് സിറ്റിയില്‍ നിന്ന് കിംഗ് ഫഹദ് റോഡില്‍ വരുന്നവര്‍ക്കും ജഹ്റ സിറ്റിയിലേക്ക് ജാസിം അല്‍ ഖറാഫി റോഡിലേക്ക് (ആറാം റിംഗ് റോഡ്) പോകുന്നവര്‍ക്കും മാത്രമായിരിക്കും സൈഡ് റോഡ് അടച്ചിടുക.
കുവൈത്ത് സിറ്റിയിലേക്കുള്ള ആ റോഡിന്റെ രണ്ട് വരികളും അഹമ്മദിയിലേക്കുള്ള ഒരു പാതയും അടച്ചിട്ടിരിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ… https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR