കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത കുരുക്ക് കുറഞ്ഞു. കുവൈത്തില്‍ സര്‍ക്കാര്‍ കാര്യലയങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാലയങ്ങളിലും ഫ്‌ളക്‌സ്ബിള്‍ പ്രവര്‍ത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് രാജ്യത്തെ 24 സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍ക്കും വിദ്യാലയങ്ങളിലും ഔദ്യോഗികമായി ഫ്‌ളക്‌സ്ബിള്‍ പ്രവൃത്തി സമയം നടപ്പിലാക്കിയത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് സായാഹ്ന ഷിഫ്റ്റ് സംവിധാനം കൂടി നടപ്പിലാക്കുന്നതോടെ ഗതാഗതക്കുരുക്ക് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രിസഭായോഗം നിയോഗിച്ച ഒന്‍പത് സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങള്‍ തുടരുകയാണ്. പുതുതായി നിയമിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ താമസസ്ഥലങ്ങള്‍ക്ക് സമീപമുള്ള കാര്യലയങ്ങളില്‍ നിയമനം നല്‍കുക, പരമാവധി വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക, ജോലിയുടെ സ്വഭാവം അനുസരിച്ച് പരമാവധി ജീവനക്കാര്‍ക്ക് വീട്ടില്‍ വെച്ച് ജോലി ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുക മുതലായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും അധികൃതര്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR