കുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങള്‍ കൂടി നീക്കി. കുവൈത്തില്‍ താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേര്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്നും ഉടമകള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചുമാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) അറിയിച്ചു. രേഖകള്‍ നീക്കം ചെയ്യപ്പെട്ടവര്‍ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദര്‍ശിച്ച് പുതിയ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ 100 ദിനാര്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR