കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹല്‍ ആപ്പിന്റെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍ തുറക്കരുതെന്ന് നിര്‍ദേശം. വന്‍ ചതിയില്‍ അകപ്പെട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകീകൃത സംവിധാനമാണ് ‘സഹല്‍ ആപ്പ്. സഹല്‍ ആപ്പ് അധികൃതരാണ് ഉപഭോക്താക്കള്‍ ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത്തരം ലിങ്കുകള്‍ തുറക്കുന്നത് ഒഴിവാക്കണമെന്നും ഈ സൈറ്റുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടം പരിശോധിച്ചിരിക്കണമെന്നും സാഹല്‍ ആപ്പ് അധികൃതര്‍ X അക്കൗണ്ട് വഴി അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR