ദോഹ: മുൻ ഖത്തർ പ്രവാസിയും ദീർഘകാലം ഖത്തർ പെട്രോളിയം കോർപറേഷനിൽ ഉദ്യോഗസ്ഥനുമായിരുന്ന പത്തനംതിട്ട റാന്നി ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബംഗളൂരുവില്‍ നിര്യാതനായി.
ഖത്തർ പെട്രോളിയം കോർപറേഷനിൽ ആദ്യ കാലത്ത് ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2001ൽ പ്ലാനിങ് ആൻറ് മെയിൻറനന്‍സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്. ഭാര്യ: തിരുവല്ല തുകലശ്ശേരി തോട്ടത്തില്‍ പരേതയായ ഏലിയാമ്മ ജോണ്‍ മാത്യു (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ മുൻ ജീവനക്കാരിയായിന്നു). മക്കള്‍: ഡോ. ലീന, ലിബി, ഡോ. ലിൻഡ്സേ, ലെസ്ലി. മരുമക്കള്‍: ഡോ. സാം തോമസ്, ഡോ. ആലിസ് കുര്യൻ, സിസില്‍ മാത്യു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപകാംഗവും മുന്‍ പ്രസിഡൻറുമായിരുന്ന ജോണ്‍ മാത്യു ഖത്തറിലെ ആദ്യകാല സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വൈസ് പ്രസിഡൻറ്, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സംസ്കാരം ബുധനാഴ്ച ബംഗളൂരു പ്രിംറോസ് മാര്‍ത്തോമ പള്ളിയിലെ ശുശ്രഷക്ക് ശേഷം റിച്ച്മോണ്ട് ടൗൺ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.