ദോഹ- ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ (DOH) ഡ്രെയിനിൽ കുടുങ്ങിയതിനെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ (ക്യുആർ) ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ വലതുവശത്തെ പ്രധാന ലാൻഡിംഗ് ഗിയർ തകരാറിലായതായി റിപ്പോർട്ട്. വിമാനം ഗേറ്റിൽ എത്തുന്നതിനിടെയാണ് സംഭവം. ഇതേത്തുടർന്ന് വിമാനത്തിൻ്റെ വലത് എഞ്ചിൻ നിലത്ത് തട്ടി. ഏവിയേഷൻ A2Z എന്ന ഓൺലൈൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനം തകരാറായതിന്റെ വീഡിയോ മഹമൂദ് അൽ ഫാരെസ് എന്ന ഒരാൾ പകർത്തുകയും, ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു.
എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.2024 ഒക്ടോബർ 25നാണ് (വെള്ളിയാഴ്ച) ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് (സിഎംബി) ദോഹയിൽ ലാൻഡ് ചെയ്ത വിമാനമാണ് തകരാറിലായതെന്നാണ് വിവരം. ഇതിന് ശേഷം വിമാനം സർവീസ് നടത്തിയിട്ടില്ലെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഖത്തർ എയർവേയ്‌സ് വക്താവ് തങ്ങളുടെ മെയിലിന് മറുപടി നൽകിയയതായി ഏവിയേഷൻ A2Z റിപ്പോർട് ചെയ്തു.