കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളില്‍ പ്രവേശനത്തിന് നിയന്ത്രണം. സ്കൂളുകളിലേക്കുള്ള വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനത്തെ കുറിച്ച് വിദ്യാഭ്യാസമന്ത്രാലയം സ്കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള സംവിധാനം പിന്തുടര്ന്ന് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും സ്കൂളുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കുലറില്‍ വ്യക്തമാക്കി. പ്രത്യേക രജിസ്റ്ററില്‍ അവരുടെ വിവരങ്ങള്‍ (പേരും തിരിച്ചറിയല്‍ നമ്പറും) രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഔദ്യോഗിക ജോലി സമയത്തോ ശേഷമോ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സന്ദര്‍ശനത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കണം. അതേസമയം, സന്ദര്‍ശനം ഔദ്യോഗിക പ്രവൃത്തിസമയത്തിന് പുറത്താണെങ്കില്‍ രേഖാമൂലമുള്ള അനുമതിയും വാങ്ങേണ്ടതാണ്. വിദ്യാഭ്യാസ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR