കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലാളികളുടെ ശമ്പളം കൃത്യമായി നല്‍കുന്നെന്ന് ഉറപ്പ് വരുത്തുവാനുള്ള മന്ത്രിസഭാ തീരുമാനം ഉടന്‍ തന്നെ നടപ്പിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനി പ്രതിനിധികള്‍ മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നും നിയമം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകിച്ച് മനുഷ്യാവകാശ രംഗത്ത് കുവൈത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR