കുവൈത്ത് സിറ്റി: പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോയിലധികം മായം കലര്‍ന്ന ഭക്ഷണം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന ഭക്ഷണം പിടിച്ചെടുത്തത്. ഗവര്‍ണറേറ്റിലുടനീളം നിരവധി ഭക്ഷ്യ സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഹവല്ലി ഫുഡ് ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ ഹെഡ് ഹനാന്‍ ഹാജി, സാല്‍മിയ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ ഹെഡ് ജുമാന ബൗ അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ ഗുണനിലവാരവും പൊതുജനാരോഗ്യവും ഉയര്‍ത്തിപ്പിടിക്കാന്‍ നിരവധി ഭക്ഷ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തനം. പരിശോധനയില്‍ 109.5 കിലോഗ്രാം മായം ചേര്‍ത്ത മാംസവും അജ്ഞാത ഉത്ഭവമുള്ള മത്സ്യവും പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR