കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയായി സയ്യിദ് ജലാല്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തബ്താബായിയെയും എണ്ണ മന്ത്രിയായി താരിഖ് സുലൈമാന്‍ അഹമ്മദ് അല്‍ റൂമിയെയുമാണ് നിയമിച്ചത്. സത്യപ്രതിഞ്ജാ ചടങ്ങില്‍ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അല്‍ അഹമ്മദ് അസ്സബാഹ് എന്നിവര്‍ പങ്കെടുത്തു. നിലവില്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയുമായ മന്ത്രി നൂറ അല്‍ ഫസാം ഓയില്‍ ആക്ടിങ് മന്ത്രിയായി ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR