കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ഇടിയോടു കൂടിയ ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച (ഇന്നലെ) വ്യാപകമായി മഴയെത്തി. രാവിലെ മുതല്‍ ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതതടസം അനുഭവപ്പെട്ടു. മഴ സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിക്കരുതെന്നും ജനറല്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ 112 എന്ന നമ്പറില്‍ വിളിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR