കുവൈത്തിൽ ജനന – മരണ രജിസ്ട്രേഷൻ സംബന്ധിച്ച് പുതിയ നിയമം; അറിയാം മാറ്റങ്ങൾ

കുവൈത്ത് സിറ്റി: ജനന- മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി കുവൈത്ത്.1969 ലെ 36-ാം നമ്പർ ജനന, മരണ രജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തത്. ഇതുപ്രകാരം, പ്രസവം നടന്ന് 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. വ്യക്തികൾ മരണമടഞ്ഞാലും 48 മണിക്കൂറിനകം തന്നെ മരണം രജിസ്റ്റർ ചെയ്യണം. ഗർഭിണികൾ 24 ആഴ്ചകൾക്ക് ശേഷം രജിസ്റ്റർ ചെയ്യണമെന്നും പുതിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. നേരത്തെ ഇത് 28 ആഴ്ചകൾക്ക് ശേഷം രജിസ്റ്റർ ചെയ്‌താൽ മതിയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy